താനൂർ ശോഭപറമ്പ് ഉത്സവത്തിനിടെ ഉണ്ടായ കരിമരുന്ന് അപകടം പരിക്കേറ്റ ഒരാൾ മരണപ്പെട്ടു





 താനൂർ : ശോഭപറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വഴിപാടായി പൊട്ടിക്കാനുള്ള കതീനകുറ്റി നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി തെറിച്ച അപകടത്തിൽ പരിക്കേറ്റ 

കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ് കുട്ടി ( 60 ) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ടു, ഡിസംബർമുപ്പതാം തിയ്യതി ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്, അപകടത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്,

കബറടക്കം (ബുധൻ) ഓല പീടിക ബദർപള്ളി കബറ സ്ഥാനിൽ, ഭാര്യ: കദീജ ,

മക്കൾ: മുഹമ്മദ് അസ്ലാം, ജംഷീറ, മരുമക്കൾ: സഫ് ല , നിസാർ,


Post a Comment

Previous Post Next Post