മൊഗ്രാൽപുത്തൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറിൽ

 


കാസർകോട്: മൊഗ്രാൽപുത്തൂർ അറഫാനഗറിൽ നിന്നും കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. അറഫാനഗറിലെ മാഹിനാ(45)ണ് മരിച്ചത്. ഞായറാഴ്‌ചയാണ് യുവാവിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും അന്വേഷിച്ചുവരുന്നതിനിടെ തിങ്കളാഴ്‌ച വൈകീട്ട് അറഫാ നഗറിലെ പൊതുകിണറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടൗൺ പൊലീസെത്തി മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ഇൻക്വസ്റ്റ് നടപടിക്ക് ശേഷം രാത്രിയോടെ പോസ്റ്റുമോർട്ടം നടത്തി. തുടർന്ന് വീട്ടിലെത്തിച്ച് മൊഗ്രാൽപുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. അറഫാനഗറിലെ ഷാഫിയുടെയും ബീവിയുടെയും മകനാണ. മൈമൂനയാണ് 

Post a Comment

Previous Post Next Post