കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. വീടിൻ്റെ വാതിൽ തുറന്ന നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Post a Comment

Previous Post Next Post