പശുക്കടവിൽ കുളിക്കാൻ ഇറങ്ങിയ 18വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു


കോഴിക്കോട് :  പശുക്കടവിൽ പ്യക്കം തോട് പുഴയിൽ ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്.

തയ്യുള്ള പറമ്പത്ത് ഷാഹുൽ 18 ആണ് മരണപ്പെട്ടത്. വടയും നടുപ്പൊയിൽ ശ്രീജിത്തിന്റെ മകനാണ്.

 6പേരടങ്ങുന്ന സംഘത്തിൽ ഒരാൾ പുഴയിൽ താഴ്ന്നു പോകുകയായിരുന്നു. കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്‌സും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തു കുറ്റ്യാടി ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.

വേളം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയാണ്.

Post a Comment

Previous Post Next Post