തൃശ്ശൂർ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു.
തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുള്ളി വീട്ടിൽ മുൻ പഞ്ചായത്ത് അംഗം ഭാരതിയുടെയും അശോക് കുമാറിന്റെയും മകൾ ആദിത്യശ്രീ ആണ് മരിച്ചത്.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
അപകടം നടന്നത് എങ്ങനെ? 🔍
കഴിഞ്ഞ വർഷം രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
കുട്ടി മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമാണ് നടന്നതെന്ന് അയൽവാസികൾ പറയുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ മുഖത്തും കൈകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്തുതന്നെ മരണം സംഭവിക്കുകയും ചെയ്തു.
ഒഴിവാക്കാം ഇത്തരം ദുരന്തങ്ങൾ ⚠️
ഈ സംഭവം നമുക്ക് നൽകുന്ന മുന്നറിയിപ്പുകൾ വളരെ വലുതാണ്.
ഫോൺ ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക,
ഫോൺ ചാർജിംഗിൽ ഇരിക്കുമ്പോൾ ഒരു കാരണവശാലും വീഡിയോ കാണാനോ ഗെയിം കളിക്കാനോ പാടില്ല. 🚫🔌
അമിതമായി ചൂടാകുന്നുണ്ടോ?
ഫോൺ ഉപയോഗിക്കുമ്പോൾ അസാധാരണമായി ചൂടാകുന്നുണ്ടെങ്കിൽ ഉടൻ ഉപയോഗം നിർത്തുക.
ബാറ്ററി വീർക്കുന്നത് ശ്രദ്ധിക്കുക,
ഫോണിന്റെ പിൻഭാഗം തള്ളിവരികയോ ബാറ്ററി വീർക്കുകയോ ചെയ്താൽ ഉടൻ ബാറ്ററി മാറ്റുകയോ സർവീസ് സെന്ററിൽ കാണിക്കുകയോ ചെയ്യുക. 🔋💣
നിലവാരമില്ലാത്ത ചാർജറുകൾ ഒഴിവാക്കുക: ഫോണിനൊപ്പം ലഭിച്ച കമ്പനി ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ലോക്കൽ ചാർജറുകൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഈ ദാരുണമായ സംഭവം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇനിയിപ്പോൾ annual exam ഒക്കെ കഴിഞ്ഞു മൂന്ന് മാസത്തോളം അവധി ആണല്ലോ,
കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ മുതിർന്നവരുടെ നിരീക്ഷണം എപ്പോഴും ഉണ്ടായിരിക്കണം.