പയ്യന്നൂരിൽ സ്കൂട്ടർ റോഡിൽ തെന്നി വീണ് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു

 



പയ്യന്നൂർ : സ്കൂട്ടർ യാത്രക്കിടെ റോഡിലേക്ക് തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു.കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണൻ മാസ്റ്ററുടെയും തെക്കടവൻ സാവിത്രി അമ്മയുടെയും മകൻ ടി.വി. രമേശനാ (54) ണ് മരിച്ചത്. കഴിഞ്ഞ 20 ന് വൈകിട്ട് 4.30 മണിയോടെ കോറോം മുത്തത്തിയിൽ വെച്ചായിരുന്നുഅപകടം. രമേശൻ ഓടിച്ച കെ എൽ. 86.സി. 4013 നമ്പർ സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ യായിരുന്നു അന്ത്യം.ഭാര്യ: കെ ചിത്ര. ( പുത്തൂർ പാച്ചേനി). മകൻ: അതുൽ കൃഷ്ണൻ' സഹോദരങ്ങൾ: ശശിധരൻ (എക്സ് മിലിട്ടറി, മുരളീധരൻ (ഷാർജ ), രാജീവൻ (ഷാർജ ), ജയശ്രീ. പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post