കോഴിക്കോട് കൊയിലാണ്ടി: കൊയിലാണ്ടിയില് റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു. അരങ്ങാടത്ത് മാടാക്കര പള്ളിക്ക് സമീപം പുതിയ പുരയില് (ഗ്രീഷ്മം) സുരേഷ് ബാബു (65) ആണ് മരിച്ചത്.
കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയര് വേള്ഡ് ഷോപ്പ് ഉടമയാണ്. ഷോപ്പില് പെയിന്റിങ് ജോലി നടക്കുന്നതിനാല് രാത്രി കടയില് വന്നതായിരുന്നു. പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കവേ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര് ഇടിക്കുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളേജില് സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്ട്ടത്തിനുശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും.
