കണ്ണൂർ: ആലക്കോട് മദ്യവിൽപ്പനശാലയ്ക്ക് സമീപം റോഡിൽ തെന്നിവീണ യുവാവ് ബസ് കയറി മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ബാസ് ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന അബ്ബാസ് പെട്ടെന്ന് തെന്നിവീഴുകയും, ഇതേസമയം വന്ന ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
