കോഴിക്കോട്: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവാവ് മരിച്ചു.
ഇന്ന് വൈകീട്ട് 6.40-ഓടെയാണ് അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.
റെയിൽവേ ഗേറ്റിന് സമീപം വെച്ചാണ് യുവാവിനെ ട്രെയിൻ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മൃതദേഹം മീറ്ററുകളോളം ദൂരേക്ക് വലിച്ചിഴക്കപ്പെടുകയും റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തായി വീഴുകയുമായിരുന്നു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം അൽപ്പനേരം തടസ്സപ്പെട്ടു.
പോലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി ട്രാക്കിൽ നിന്നും മൃതദേഹം മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
