പാലക്കാട് സ്കൂട്ടർ അപകടം: യുവാവിന് ഗുരുതര പരിക്ക്



​പാലക്കാട്: എലപ്പുള്ളി കുന്നാച്ചിയിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. 

കുന്നാച്ചി ഗോകുലം ബേക്കറിക്ക് സമീപമായിരുന്നു അപകടം നടന്നത്.

​പാലക്കാട് മാങ്കുറുശ്ശി കല്ലൂര് സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. 

ഇദ്ദേഹം മാങ്കുറുശ്ശിയിലെ ഓട്ടോ ഡ്രൈവർ ഉദയന്റെ സഹോദരനും കേശുവേട്ടന്റെ കൊച്ചുമകനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

​അപകടവിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. 


പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ നൽകിവരികയാണ്. 


വിവരമറിഞ്ഞ ബന്ധുക്കൾ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post