ആലക്കോട് വാഹനാപകടം: ബേപ്പൂർ സ്വദേശി മരിച്ചു



കണ്ണൂർ:​ആലക്കോട് ടൗണിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി മരിച്ചു. 

ബേപ്പൂർ സ്വദേശിയായ അബ്ബാസ് ആണ് മരിച്ചത്. 

ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്.

​കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലക്കോട് നെല്ലിപ്പാറയിലുള്ള ഭാര്യവീട്ടിലായിരുന്നു അബ്ബാസ് താമസിച്ചിരുന്നത്. 

ടൗണിലെ ലിങ്ക് റോഡിൽ നിന്നും മെയിൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി റോഡിലേക്ക് വീഴുകയായിരുന്നു. 


ഈ സമയം മെയിൻ റോഡിലൂടെ വരികയായിരുന്ന ബസ് അബ്ബാസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു.


​മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post