പെരുന്നാൾ വസ്ത്രം വാങ്ങാനിറങ്ങിയ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു



കാസർകോടിന്റെ നോവായി ഷക്കീർ 

​പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ ഉമ്മയുടെ കൈപിടിച്ച് ടൗണിലേക്ക് പോകാനിറങ്ങിയ ഒൻപത് വയസ്സുകാരനെ മരണം തട്ടിയെടുത്തു. 

കാസർകോട് കൊല്ലങ്കാന ഏവിഞ്ചയിലെ സാദിഖ്-ഷംസീന ദമ്പതികളുടെ മകൻ ഷക്കീർ ആണ് കാറിടിച്ചു മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ കൊല്ലങ്കാന മാന്യയിലാണ് അപകടം നടന്നത്. 


ഉമ്മയോടൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഷക്കീറിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.



ഭിന്നശേഷിക്കാരനായ ഷക്കീറിന് കേൾവിശക്തിയും സംസാരശേഷിയും ഇല്ലായിരുന്നു. 


അതുകൊണ്ടുതന്നെ അടുത്തു വരുന്ന വാഹനത്തിന്റെ ശബ്ദം കേൾക്കാൻ ആ കുഞ്ഞിന് സാധിച്ചില്ല എന്നത് ഈ അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. 


ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


കിളിയങ്കറിലെ എംസിആർസി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷക്കീർ.


​ഒരു നാടിന്റെയാകെ പെരുന്നാൾ ആഘോഷങ്ങൾ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഈ വിടവാങ്ങൽ.

Post a Comment

Previous Post Next Post