ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആൾ മരിച്ച നിലയിൽ. നടരാജൻ എന്നയാളാണ് മരിച്ചത്. മരണത്തിന് പിന്നിൽ കാട്ടാന ആക്രമണമാണെന്ന സംശയമാണ് ഉയരുന്നത്.
ഉച്ചയ്ക്ക് ശേഷം കാണാതായ നടരാജനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളും ബന്ധപ്പെട്ട അധികാരികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷമേ ഇത് കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനംവകുപ്പ് അറിയിച്ചു.
