പരിയാരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്കും മകനും പരിക്ക്



കണ്ണൂർ:​പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. 

അലക്യംപാലം ഉർസുലിൻ സ്കൂൾ അധ്യാപിക ഹൈമവതി (53), മകൻ നാരണൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. 


അപകടത്തിന് പിന്നാലെ ഇരുവരെയും ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. 


പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ നാരണനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. 


എന്നാൽ ഹൈമവതിയെ പരിയാരം മെഡിക്കൽ കോളേജിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post