താമരശ്ശേരി : മലപുറം 22ഇൽ കൊട്ടാരക്കോത്ത് പുഴയിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. മലപുറം കൊട്ടാരക്കോത്ത് സ്വദേശി തെയ്യപ്പാറക്കൽ ഹുസൈൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11മണിയോടെ ആണ് ഇദ്ദേഹം പുഴയിൽ ഇറങ്ങിയത് കാണാതായതിനെ തുടർന്ന് വൈകുന്നേരം 5മണിയോടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട ആളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
