നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

 


കോട്ടയം  പുതുപ്പള്ളിയിൽ പാറയ്ക്കൽ കടവ് പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന വാകത്താനം പരിയാരം കാവുങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അനൂപ് (27) മരിച്ചു. ക്യാറ്ററിങ് പന്തൽ തൊഴിലാളിയാണ് അനൂപ്. വൈകിട്ട് 4.20 ഓടെ ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ സമീപവാസികൾ രക്ഷപ്പെടുത്തി. അനൂപിൻ്റെ ഭാര്യ അശ്വിന. രണ്ട് വയസ്സായ മകളുണ്ട്.

Post a Comment

Previous Post Next Post