മൂന്നുപീടികയിൽ കാറുകൾ കൂട്ടിയിടിച്ചു': അഞ്ചുപേർക്ക് പരിക്ക്



തൃശ്ശൂർ  കൈപമംഗലം: ദേശീയപാത 66ൽ മൂന്നുപീടിക സെൻ്ററിൽ ഭരണി ഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു. അപകടം. കോഴിക്കോട് സ്വദേശികളായ രാജൻ, റീജ, അന ന്തു, എന്നിവർക്കും കണ്ണൂർ സ്വദേശികളായ അഖിൽ, നവ്യ എന്നിവർക്കുമാണ് പരുക്കേറ്റത്. ഇവരെ പെരിഞ്ഞനം ഫസ്റ്റ‌് എയ്‌ഡ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണിക്ക് വരുകയായിരുന്ന കണ്ണൂർ സ്വദേശികളുടെ കാറും ഭരണിക്കെത്തി മടങ്ങിയ കോഴിക്കോട് സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post