മലപ്പുറം: തെയ്യാല സ്വദേശി കോയമ്പത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.
തെയ്യാല സലഫി മസ്ജിദിന് മുൻവശം താമസിക്കുന്ന ചക്കാലപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഷഹൽ (21) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഷഹൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
മാതാവ്: ആരിഫ.
സഹോദരങ്ങൾ: ലാസിമ റഹിയാന, ലസീമ റഹിയാന, ലുബ്ന, ലദീദ നസ്റിൻ.
കോയമ്പത്തൂരിലെ നടപടികൾ പൂർത്തിയാക്കി മയ്യത്ത് ഇന്ന് നാട്ടിലെത്തിക്കും. തുടർന്ന് തട്ടത്തലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.
