കാസർഗോഡ്:തൃക്കരിപ്പൂർ-ഉദിനൂർ മാച്ചിക്കാടിലെ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാച്ചിക്കാട് സ്വദേശികളായ രാജൻ-നിഷ ദമ്പതികളുടെ മകൻ ആദിത്യൻ (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ പോയതായിരുന്നു. രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദേവനന്ദയാണ് ആദിത്യന്റെ സഹോദരി.
ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി ‘ദിശ’ ഹെൽപ്‌ലൈൻ നമ്പറുകളായ 1056 അല്ലെങ്കിൽ 0471-2552056 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്
