എടവണ്ണ: മലപ്പുറം എടവണ്ണയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. പുകയൂർ കട്ടൻചാൽ മദ്രസക്ക് സമീപം താമസിക്കുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസൽ ആണ് മരിച്ചത്.
അല്പസമയം മുൻപാണ് അപകടം സംഭവിച്ചത്. ഫൈസൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളും ലോറിയും തമ്മിൽ എടവണ്ണയിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പുകയൂർ മേഖലയിൽ വലിയ നടുക്കമാണ് ഈ വിയോഗം ഉണ്ടാക്കിയിരിക്കുന്നത്.
