എറണാകുളം മൂവാറ്റുപുഴ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിന് മുന്നിലായിരുന്നു അപകടം. മുവാറ്റുപുഴ പാലക്കുഴ അമ്പലംകുന്ന് പടിഞ്ഞാറേക്കരയിൽ വിജയന്റെ മകൻ അഖിൽ (29) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബന്ധു രാജമ്മയ്ക്ക് പരുക്കേറ്റു.
തെറ്റായ ദിശയിൽ എത്തിയ KSRTC ബസ് ഇവരുടെ സ്കൂട്ടറിലേക്കു പാഞ്ഞു കയറുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജമ്മ ചികിത്സയിലാണ്.
