കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്



കോഴിക്കോട്  കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.


​അപകടം നടന്നത് അർദ്ധരാത്രിയിൽ

​ശനിയാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു അപകടം. 


കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

​അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിക്കിടന്നു. 


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.


 എസ്.എഫ്.ആർ.ഒ ഐ. ഷിജി.

​സംഘം: ബി. ഹേമന്ദ്, ടി.കെ. ഇർഷാദ്, എൻ.പി. അനൂപ്, കെ.പി. നവീൻകുമാർ, ഐ. ഇന്ദ്രജിത്ത്-എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

​പരിക്കേറ്റ 28 പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇവരിൽ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. 


അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.


⊶⊷⊶⊷❍❍⊶⊷⊶⊷

*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/HR0yQeIVtExKeN3NwzI80Z?mode=gi_t

Post a Comment

Previous Post Next Post