ഉളിയിൽ പാലത്തിന് സമീപം വാഹനാപകടം; പിക്കപ്പ് ഡ്രൈവർ മരിച്ചു



കണ്ണൂർ:ഇരിട്ടി-ഉളിയിൽ പാലത്തിന് സമീപം വിനോദസഞ്ചാര ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് ഡ്രൈവർ മരിച്ചു.


കണ്ണൂർ ചക്കരക്കൽ സ്വദേശി യൂനസ് (38) ആണ് അപകടത്തിൽ മരണപ്പെട്ടത്.

​അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു 'ഗോ ലിങ്ക്' (Go Link) ടൂറിസ്റ്റ് ബസ്സും എതിർദിശയിൽ വന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. 


അപകടത്തിൽ ബസ്സിലെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 


ഇവരെ ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു. 


വാഹനം വെട്ടിപ്പൊളിച്ചാണ് യൂനസിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.



Post a Comment

Previous Post Next Post