ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് അപകടം; മാതാവും കുഞ്ഞും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്



 തൃശ്ശൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മൂന്നൈനിയിലാണ് ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.          അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരായ പഞ്ചവടി സ്വദേശിനി പാലക്കൽ സബീന(23), മകൻ സഹാൻ(2), ബുള്ളറ്റ് യാത്രികരായ എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുക്കിലപീടികയിൽ ഷമീർ(38), തെരുവത്ത് നൗഫൽ(48) എന്നിവരെ ചാവക്കാട് രാജാ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി നൗഫൽ എന്നയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post