കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.
അണ്ടോണ വേങ്ങേരി മീത്തൽ കരീമിൻ്റെ ഭാര്യ മുബഷിറ (44) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് മുബഷിറ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
നി യന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്നും ബസ്സിൻ്റെ പിൻചക്രം ദേഹത്ത് കയറി സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
