എരമംഗലത്ത് ബൈക്കിടിച്ച് കാൽനടയാത്രികൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്



 മലപ്പുറം  മാറഞ്ചേരി - ആൽത്തറ പാതയിൽ ഇന്ന് രാത്രി 11 മണിയോടെ എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിന് സമീപം കാൽനട യാത്രികനെ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്ക്പറ്റിയ താഴത്തേൽപടി സ്വദേശികളായ കാൽനട യാത്രികൻ കൃഷ്ണൻ, ബൈക്ക് യാത്രികൻ ബഷീർ എന്നിവരെ എരമംഗലം കനിവ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് പുത്തൻപള്ളി കെഎംഎം ആശുപത്രിയിലും, തുടർന്ന് ബഷീർ എന്നയാളെ കുന്നംകുളം ദയ (റോയൽ) ആശുപത്രിയിലും, പരിക്ക് സാരമായതിനാൽ തുടർന്ന് വിദഗ്ധ ചികിത്സക്കായി ബഷീറിനെ കെൻസ് ഐസിയു ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post