മണ്ണാർക്കാട് ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 



​മണ്ണാർക്കാട്: മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകൽ സ്വദേശി കാരായി വീട്ടിൽ വിനീഷിനെയാണ് (34) ഇന്ന് രാത്രി ഒൻപത് മണിയോടെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

​ആശുപത്രിപ്പടിയിലെ പെട്രോൾ പമ്പിന് സമീപമുള്ള ലോഡ്ജിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.


Post a Comment

Previous Post Next Post