നിലമ്പൂര്‍ : കുടുംബ വഴക്കിനിടെ സ്ത്രീ ഉള്‍പ്പെ ടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ചാലിയാര്‍ പഞ്ചായത്തിലെ ഉള്‍വനത്തിലുള്ള പാലക്കയം മുതുവാന്‍ നഗറില്‍ ചൊവ്വ രാത്രി ഏഴരയോടെയാണ് സംഭവം. നഗറിലെ ഉണ്ണിചൈരന്‍ (65), മകള്‍ ബീന (38), മരുമകന്‍ അഭിലാഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.
അഭിലാഷ് ഭാര്യാപിതാവായ ഉണ്ണിചൈരന്റെ കാലില്‍ കത്തികൊണ്ട് വെട്ടുകയായിരുന്നു. ചൈരന്‍ അഭിലാഷിനെയും വെട്ടി. രണ്ടാള്‍ക്കും കാലിനാണ് വെട്ടേറ്റത്. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിലാഷിന്റെ അടിയേറ്റാണ് ഭാര്യയായ ബീനക്ക് തലയ്ക്ക് പരിക്കേറ്റത്. മൂന്നുപേരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
