മാവേലിക്കര: മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെ ഉണ്ടായ ദാരുണ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണം. പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.
മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം, ഓലകെട്ടെ അമ്പലത്തിലെ സുഹൃത്തിനെ വീട്ടിൽ ഇറക്കിവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. മാനവ് അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മധു–സവിത ദമ്പതികളുടെ മകനാണ് മാനവ്. രതീഷ്–സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യൻ.
