വേമ്പനാട് കായലിൽ മുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



   കൊച്ചിയിൽ വേമ്പനാട് കായലിൽ മുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.... 

   തൃപ്പൂണിത്തുറ തെക്കൻ പറവൂർ കീച്ചാംവെളിയിൽ സുരേഷിന്റെയും നിഷയുടെയും മകൻ അഭിനന്ദാണു (12) മരിച്ചത്. 

 തെക്കൻ പറവൂർ പള്ളിക്കടവ് ബോട്ട് ജെട്ടിക്ക് സമീപം ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

 7-ാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ കൂട്ടുകാരനെ കാണാനെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.

കൂട്ടുകാരന്റെ വീട്ടിൽ ആരും ഇല്ലാത്തതിനാൽ അവിടെ നിന്ന് മടങ്ങി. പിന്നീടു തെക്കൻ പറവൂർ ബോട്ട് ജെട്ടിയിൽ ഇരിക്കുകയായിരുന്നു.

    വൈകിട്ട് ഈ ഭാഗത്തു കൂടി പോയ ബോട്ടിലെ ജീവനക്കാരാണ് ജെട്ടിക്ക് സമീപം മൃതദേഹം കിടക്കുന്നത് കണ്ടത്. ബോട്ടു ചാലിലെ ആഴമുള്ള ഭാഗത്ത് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post