സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



എറണാകുളം :  പെരുമ്പാവൂർ - കോതമംഗലം റൂട്ടിൽ ഇളമ്പ പള്ളിക്കു സമീപം ബസും കാറും കുട്ടിയിടിച്ച് കാർ ഓടിച്ച യുവാവ് മരിച്ചു. മഴുവന്നൂർ കിളികുളം കാക്കാനിക്കൽ ബേസിൽ കെ.തോമസ് (44) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മലയിൻ കീഴ് നെല്ലനാട്ട് മെറിൻ ജോസഫിനെ (33) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കാർ എതിരെ വന്ന സ്വകാര്യ ബസുമായി കുട്ടിയിടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപ്രതിയിൽ എത്തിച്ചത്.


Post a Comment

Previous Post Next Post