പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം:യുവാവ് മരിച്ചു



കാസർകോട്  നീലേശ്വരം: ചീമേനി ചെമ്പ്രകാനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 8:30 നോടെയാണ് സംഭവം.തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ യുപി സ്കൂളിന് സമീപത്തെ കണ്ണൻ - ബേബി ദമ്പതികളുടെ മകൻ സന്തോഷ് (40)ആണ് മരണപ്പെട്ടത്. തൈക്കടപ്പുറത്തെ ബാർബർ തൊഴിലാളിയാണ് മരണപ്പെട്ട സന്തോഷ് കൂടെയുണ്ടായിരുന്ന സുഹൃത്ത് റഫീക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. ചീമേനിയിൽ നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വരികയായിരുന്ന സ്ക്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post