മയ്യിൽ പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

 


മയ്യിൽ: മലപ്പട്ടം മുനമ്പ് കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു. മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് നാമക്കൽ സ്വദേശി മോഹനൻ (46) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

​പ്രദേശത്തെ ചെങ്കൽപണ തൊഴിലാളിയായ മോഹനൻ പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ചുഴിയിൽപ്പെടുകയായിരുന്നു. മോഹനൻ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇയാളെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post