എറണാകുളം മൂവാറ്റുപുഴ കുഴുമ്പിത്താഴത്ത് രണ്ടാഴ്ച മുൻപുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരണത്തിന് കീഴടങ്ങി.
മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി നികേഷ് ഷെറിമോനാണ് (23) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു (13-4-2026) രാവിലെ മരണമടഞ്ഞത്.
ഇതേ അപകടത്തിൽ പരിക്കേറ്റ് 2 യുവാക്കൾ നേരത്തെ മരണമടഞ്ഞിരുന്നു.. സംസ്കാരം പിന്നീട്.
