കോഴിക്കോട്:തൊണ്ടയാട് ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.
രണ്ടു സ്കൂട്ടറും ഒരു കാറും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
KL57 G 182 എന്ന സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിന് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
തൊണ്ടയാട് ജംഗ്ഷൻ മൈ ജി ഷോറൂമിന് എതിർവശത്തായിരുന്നു അപകടം നടന്നത്
മുന്നിൽ പോകുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇന്ന് പകൽ11:10മണിക്കാണ് അപകടം സംഭവിച്ചത്
അപകടത്തിൽ പരിക്കേറ്റ ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല...
