വളാഞ്ചേരി: ദേശീയപാതയിൽ വളാഞ്ചേരി വട്ടപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
പൈങ്കണ്ണൂർ സ്വദേശി കുണ്ടുകാട്ട് വീട്ടിൽ രാജേഷാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയായിരുന്നു അപകടം.
വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന രാജേഷിന്റെ ബൈക്ക് നിയന്ത്രണം വിട്ടു നിലവിൽ റോഡ് പണി നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജേഷിന് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് വളാഞ്ചേരിയിലെ നടക്കാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
