കാർ തലകീഴായി മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്

 എറണാകുളം പറവൂർ പെരുവാരത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെ പെരുവാരം ക്ഷേത്രത്തിന് മുന്നിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. അപകടത്തിൽ കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു.

​പറവൂർ പുല്ലംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പെരുവാരം ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയും തുടർന്ന് റോഡിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

​കാറിൽ ഉണ്ടായിരുന്ന യുവതികളിൽ പരിക്കേറ്റ ഒരാളെ ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വൈദ്യുതി തൂണിലിടിച്ചതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post