വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…കൊലപാതകമെന്ന് സംശയം



തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി 79 വയസ്സുള്ള സീതമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടിൽ തൊഴിലാളികൾ എത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. തൊഴിലാളികൾ അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മകനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം പൊലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post