കുമരകം കോണത്താറ്റ് പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട യുവാവ് മരിച്ചു



കോട്ടയം  കുമരകം: കോണത്താറ്റു പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയും ചെങ്ങളം കടത്തുകടവിലെ ജ്യൂസോ ഷോപ്പ് മാനേജരുമായിരുന്ന നവീൻ (32) ആണ് മരിച്ചത്.

അപകടത്തിൽ ചെങ്ങളം വലിയപുല്ലാട്ട് വീട്ടിൽ കൃഷ്ണകുമാറിന് (അയ്യപ്പൻ-28) പരിക്കേറ്റു. ജ്യൂസോയ്ക്ക് എതിർവശം പച്ചക്കറി കട നടത്തുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. ഇരുവരും ഇന്നലെ രാത്രി 12നുള്ള സിനിമ കാണാൻ കുമരകത്തേക്ക് പുറപ്പെട്ടതായിരുന്നു. 


 കോണത്താറ്റു പാലത്തിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്ക് കാറിനെ മറികടന്ന് കുമരകം ഭാഗത്തു നിന്ന് എത്തിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ടാങ്കർ ലോറിക്കടിയിൽ പെട്ടാണ് നവീൻ മരിച്ചത്. പരിക്കേറ്റ കൃഷ്ണകുമാറിനെ ആംമ്പുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. കുമരകം പോലീസെത്തിയാണ് നവീന്റെ ചേതനയറ്റ ശരീരം മെഡിക്കൽ കോളേജിലെത്തിച്ചത്.



 

Post a Comment

Previous Post Next Post