തൃശ്ശൂർ പറപ്പൂര്‍ ചാലയ്ക്കല്‍ വഴിയില്‍ വീട്ടില്‍ മാങ്ങ പൊട്ടിക്കുന്നതിനിടെ ഷോക്കേറ്റ് 51കാരന് പരിക്കേറ്റു. പറപ്പൂര്‍ പകല്‍വീടിന് സമീപം കിടങ്ങന്‍ ജോര്‍ജ്ജിന്റെ മകന്‍ ജോബിയ്ക്കാണ് (51) തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റത്.
പറപ്പൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ജോബിയെ ഒളരി മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30നായിരുന്നു അപകടം.
