എറണാകുളം പറവൂർ ഏഴിക്കര കടക്കര വലിയ പാലത്തിനു മുകളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.
കടക്കര കർത്താംപറമ്പിൽ പ്രമദൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ആയിരുന്നു അപകടം.
ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വന്നിടിച്ച ബൈക്കിൽ ഉണ്ടായിരുന്ന കടക്കര മണ്ണാറശാലയിൽ രവിയുടെ മകൻ അജേഷിനെ പരുക്കുകളോടെ സ്വകാര്യ
ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും.
