ജിദ്ദ ∙ ജിദ്ദയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. മലപ്പുറം പൊങ്ങല്ലൂര്‍ മമ്പാട് മൂര്‍ക്കന്‍ ഹൗസില്‍ അഫ്‌സല്‍ ബാബു (46) ആണ് മരിച്ചത്.
ബുറൈദയിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി ഡ്രൈവറായിരുന്നു. ഇന്നലെ അര്‍ധരാത്രി ജിസാനില്‍ നിന്ന് ലോഡുമായി ജിദ്ദയിലെത്തി വാഹനം പാര്‍ക്ക് ചെയ്തിരുന്നു. തുടർന്ന് റോഡിന് കുറുകെ കടക്കുന്നതിനിടെ അഫ്ഗാന്‍ പൗരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് മരണം. മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും.
