അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ ആളെ കണ്ടെത്തി ; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല



അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം ഖണ്ടകർണസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാർ വശത്തുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഇന്ന് (ബുധനാഴ്ച) പകൽ 11:45-ഓടെയാണ് അപകടം നടന്നതെന്നാണ് വിവരം.

​മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നീർക്കുന്നം ഭാഗത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയോ മറ്റോ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

​മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post