എറണാകുളം അങ്കമാലി എംസി റോഡിൽ വെച്ച് ഓടിക്കൊണ്ടിരുന്ന മിനി ലോറിക്കു തീപിടിച്ചു. ലിറ്റിൽ ഫ്ലവർ ആശുപതിക്കു സമീപമാണ് സംഭവം. ലോറിയുടെ മുൻഭാഗത്ത് തീ പടരുന്നത് കണ്ട് ലോറി നിർത്തി ഡ്രൈവർ ഇറങ്ങി ഓടി. ഉടനെ തീ ആളിപ്പടരുകയായിരുന്നു. വാഹനം കത്തിനശിച്ചു.
ഫയർഫോഴ്‌സ് എത്തിയാണ് നീണ്ട പരിശ്രമത്തിന് ഒടുവിൽ തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം..
