വയനാട് കാട്ടിക്കുളം: മാനന്തവാടിക്ക് സമീപം കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂൾ വരാന്തയിൽ ഇന്ന് രാവിലെ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മരണപ്പെട്ടയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മൃതദേഹം പരിശോധിച്ചപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 'എന്റെ പേര് അബ്ദുൾ സലാം എന്ന് എഴുതിയ ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും നിലവിൽ ലഭ്യമായിട്ടില്ല.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇയാളെ തിരിച്ചറിയുന്നവർ ഉടൻ തന്നെ തിരുനെല്ലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ:
04935 210 264
