കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യം

 


കോഴിക്കോട്  കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോമത്ത്കര സ്വദേശിയ്ക്ക് ദാരുണാന്ത്യം. തോട്ടത്തിൽ താഴെ സുബിലാഷ് ആണ് മരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂടിയായിരുന്നു സംഭവം.


ഭക്ഷണം വാങ്ങി പോകുമ്പോൾ കോഴിക്കോട് ഭാ​ഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെൻ്റിലേറ്ററിൽ കഴിഞ്ഞ സുബിലാഷ് ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് മരിച്ചത്.


കൊയിലാണ്ടി ആപ്തമിത്രയിൽ സിവിൽ ഡിഫൻസ് അം​ഗം കൂടെയാണ് സുബിലാഷ്.


അച്ഛൻ‌: വാസു


അമ്മ: ലീല


ഭാര്യ: വിധു


മകൻ: ധാൻവിക്


സഹോദരൻ: സുധി

Post a Comment

Previous Post Next Post