എ.ആർ. നഗറിർ കൊടുവായൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഒപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു



മലപ്പുറം: എ.ആർ. നഗറിൽ അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ്  നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഒഡീഷ സ്വദേശിയായ തൊഴിലാളിയാണ് മരണപ്പെട്ടത്. 

​കൂടെ താമസിച്ചിരുന്ന മറ്റൊരു തൊഴിലാളി ഇയാളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക സൂചനകൾ. കൊടുവായൂർ ബാങ്കിന് സമീപമുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

​സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനകൾക്കായി വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

. വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.


 സംഭവത്തിൽ പ്രതിയായ ഒഡീഷ സ്വദേശി Padalam Gadaba യെ കുറിച്ച് വിവരം ലഭിച്ചാൽ 9847249811 എന്ന നമ്പറിൽ അറിയുക്കുക.


Post a Comment

Previous Post Next Post