പാലക്കാട്‌ ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു



ജിംനേഷ്യത്തിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്. സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. എസി ഘടിപ്പിക്കുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇടപ്പള്ളിയിലെ വെതർ ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൽ റസൂൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Post a Comment

Previous Post Next Post