മൂവാറ്റുപുഴ - പെരുമ്പാവൂർ റൂട്ടിൽ പുളിഞ്ചുവട് കവലയ്ക്കു സമീപം ഇന്നലെ രാത്രി 9 മണിക്കാണ് അപകടം. ബസിലുണ്ടായിരുന്ന 17 യാത്രക്കാർക്കാണ് പരുക്കേറ്റത്.
ചാലക്കുടിയിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. യാത്രക്കാരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്.
പുളിഞ്ചുവട് കവലയിലെ മീൻ മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് സമീപമുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.
രാത്രിയായതിനാൽ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
