പാലക്കാട് കടമ്പഴിപ്പുറം: റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സലായിരുന്ന യുവതി മരിച്ചു. ചെമ്പംപാടം വീട്ടിൽ അശോക് കുമാറിന്റെ ഭാര്യ ഐശ്വര്യ(31) ആണ് മരിച്ചത്. കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷനിൽ ഞായറാഴ് രാവിലെ 10.30 ടെയാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെ മാങ്ങോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടു മണിയോടെ മരണപ്പെട്ടു.
മക്കൾ : ആരാധ്യ, അവന്തിക, അനന്തകൃഷ്‌ണൻ.
